സങ്കീർത്തനം 120
ആരോഹണഗീതം.
1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു,
അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.
2 യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും
വഞ്ചനയുരുവിടുന്ന നാവിൽനിന്നും
എന്നെ രക്ഷിക്കണമേ.
3 വ്യാജമുള്ള നാവേ,
ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്?
ഇതിലധികം എന്തുവേണം?
4 യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും
കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.
5 ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും
കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം!
6 സമാധാനം വെറുക്കുന്നവരോടൊപ്പം
ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു.
7 ഞാൻ ഒരു സമാധാനകാംക്ഷിയാണ്;
ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു.