സങ്കീർത്തനം 117
സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക;
ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക.
നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്,
യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു.
 
യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.

*സങ്കീർത്തനം 117:2 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.