സങ്കീർത്തനം.117
സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ;
സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ.
നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു;
യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.
യഹോവയെ സ്തുതിക്കുവിൻ.