സങ്കീർത്തനം 110
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു:
“ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ ചവിട്ടടിയിലാക്കുംവരെ
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”
2 യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും;
“നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!”
3 നിന്റെ യുദ്ധദിവസത്തിൽ,
നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും.
വിശുദ്ധിയുടെ പ്രഭാവത്തിൽ,
ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
യുവാക്കൾ നിന്നിലേക്കു വന്നുചേരും.
4 യഹോവ ശപഥംചെയ്തിരിക്കുന്നു,
ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല:
“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം
അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”
5 കർത്താവ്† അഥവാ, എന്റെ കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്;
തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.
6 അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും
ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.
7 അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും‡ ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
അതിനാൽ അവിടന്ന് ശിരസ്സുയർത്തും.
*സങ്കീർത്തനം 110:3 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
†സങ്കീർത്തനം 110:5 അഥവാ, എന്റെ കർത്താവ്
‡സങ്കീർത്തനം 110:7 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.