സങ്കീർത്തനം 4
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 എന്റെ നീതിയായ ദൈവമേ,
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.
എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ;
എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ.
2 അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും?
എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ* അഥവാ, ഭൂതങ്ങൾ അഥവാ, വ്യാജദേവന്മാർ പിൻതുടരും?
സേലാ.
3 യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക;
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു.
4 നടുങ്ങുവിൻ† അഥവാ, നിന്റെ കോപത്തിൽ പാപം ചെയ്യാതിരിപ്പിൻ;
നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട്
മൗനമായിരിക്കുക.
സേലാ.
5 നീതിയാഗങ്ങൾ അർപ്പിക്കുകയും
യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക.
6 “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു.
യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
7 ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം
ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.
8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,
എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്
യഹോവേ, അവിടന്നുതന്നെയാണല്ലോ.
സംഗീതസംവിധായകന്. വേണുനാദത്തോടെ.‡ സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
*സങ്കീർത്തനം 4:2 അഥവാ, ഭൂതങ്ങൾ അഥവാ, വ്യാജദേവന്മാർ
†സങ്കീർത്തനം 4:4 അഥവാ, നിന്റെ കോപത്തിൽ
‡സങ്കീർത്തനം 4:8 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.